Internship opportunity at Kudumbashree

 

Kudumbashree is inviting applications for 'The Urban Learning Internship Programme' (TULIP) as part of Deen Dayal Antyodaya Yojana - National Urban Livelihoods Mission (DAY-NULM). Kudumbashree is the nodal agency for implementing the NULM Project in Kerala. 'The Urban Learning Internship Programme' (TULIP) is an internship programme jointly being implemented by the Ministry of Housing and Urban Affairs (MoHUA) and All India Council for Technical Education (AICTE). The aim of the internship programme is to learn the poverty eradication activities in Urban areas, to benefit both the Urban Local Bodies and the interns alike.

  • Those who are interested in doing this internship first need to register on the TULIP portal
    AICTE Internship Enterprise Portal - Learning by doing. 1 Crore Internships by 2025
  • The internship will be conducted at the state mission office and93 Urban Local Bodies.
  • At the state mission office, 3 interns will be appointed for 3 months, and in Urban Local Bodies, one intern each will be appointed for 2 months.
  • Those who are interested in doing an internship at the state mission office can apply through the link given below.
    NULM- Internship-State-Mission
  • Those who are interested in doing an internship at the Urban Local Body level can apply through the link given below.
    NULM- Internship-City-Level
  • The interns will be selected on the basis of the rank list prepared from the applications shortlisted and interviewed.
  • The selected interns should sign a contract with the Director of Kudumbashree.
 

Applicants for the Internship Programme must meet the following requirements:

  • Indian citizen.
  • Educational Qualification: Masters in Social Science (Development Studies or interdisciplinary), Master of Business Administration / Master of Social Work/ MA in Sociology from a recognized University. The applicants should be pursuing or have completed the said courses. Those who have completed three years (36 months) after post-graduation will not be eligible.
  • Preference for Internship will be given to the Auxiliary Group members having the above said qualifications. For this, a letter from CDS proving membership of the Auxiliary Group attested by the respective District Mission Coordinator shall be provided at the time of the interview.
  • Those who have received placement in any institutions will not be eligible for internship.
  • On completion of the internship, a report of the internship shall be submitted and a presentation of the study conducted should be made. The certificate will be provided on the basis of the report and presentation by the interns.
  • Candidates selected for the internship will be entitled to a certificate from the Ministry of Housing and Urban Affairs and a stipend of Rs. 8000 per month. It will be given after completing the internship and submitting the report.
  • Last date to apply for the internship has been extended till 15 December 2023

For more details, please contact through recruitmentnulm@gmail.com or contact 0471 2554715, 16, 17 or the mobile number 9562022031.

 

 

കുടുംബശ്രീയിൽ ഇന്റേൺഷിപ്പിന് അവസരം

 

കുടുംബശ്രീ നോഡൽ ഏജൻസിയായി നടപ്പാക്കുന്ന ദീൻ ദയാൽ അന്ത്യോദയ യോജന - ദേശീയ നഗര ഉപജീവന മിഷൻ (DAY - NULM) പദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. ദേശീയ ഭവന നഗര കാര്യ മന്ത്രാലയവും (MoHUA) , ഓൾ ഇന്ത്യകൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനും (AICTE) സംയുക്തമായി നടപ്പിലാക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമാണ്" THE URBAN LEARNING INTERNSHIP PROGRAM " (TULIP). ദാരിദ്ര്യ ലഘൂകരണവുമായി ബന്ധപ്പെട്ട് നഗരതലത്തിലെ വിവിധ അവസരങ്ങൾ / സാധ്യതകൾ ഇന്റേൺസിന്റെ സഹായത്തോടെ കണ്ടെത്തി നടപ്പിലാക്കുന്നതിലൂടെ, നഗരസഭകൾക്കും, ഇന്റേൺസിനും ഒരേ തരത്തിൽ പ്രയോജനപ്രദമാക്കുകയാണ് പ്രസ്തുത ഇന്റേൺഷിപ്പിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

 

 

  • ഇന്റേൺഷിപ്പിനായി താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്ത് TULIP പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 
  • പ്രസ്തുത ഇന്റേൺഷിപ്പ് സംസ്ഥാനമിഷനിലും 93 നഗരസഭകളിലുമായിട്ടാണ് നടത്തുക.
  • കുടുംബശ്രീ സംസ്ഥാനമിഷനിൽ 3 ഇന്റേണുകളെ 3 മാസത്തേക്കും, നഗരസഭകളിൽ, ഓരോ ഇന്റേണിനെ വീതം 2 മാസത്തേക്കുമായിരിക്കും നിയമിക്കുക.
  • കുടുംബശ്രീ സംസ്ഥാനമിഷനിൽ ഇന്റേൺഷിപ്പ് ചെയ്യുവാൻ താല്പര്യമുള്ളവർക്ക്, ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.
  • നഗരസഭാതലത്തിൽ ഇന്റേൺഷിപ്പ് ചെയ്യുവാൻ താല്പര്യമുള്ളവർക്ക്,ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.
  • ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും നിശ്ചിതയോഗ്യതയുള്ളവരുടെ ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ നിന്നും അഭിമുഖം നടത്തി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൻറെ അടിസ്ഥാനത്തിലായിരിക്കും ഇന്റേൺസിനെ തെരഞ്ഞെടുക്കുക.
  • തെരഞ്ഞെടുക്കപ്പെടുന്ന ഇന്റേൺസ്, കുടുംബശ്രീ ഡയറക്ടറുമായി കരാറിൽ ഏർപ്പെടേണ്ടതാണ്.
  • ഇന്റർവ്യൂ റാങ്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും താൽപര്യപ്പെടുന്ന നഗരസഭയിൽ ഇന്റേൺഷിപ്പിനുള്ള സൗകര്യം ലഭ്യമാകുക.


ഇന്റേൺഷിപ്പിനായി അപേക്ഷിക്കുന്നവർ ചുവടെ ചേർക്കുന്ന നിബന്ധനകൾ പാലിക്കേണ്ടതാണ്

  • ഇന്ത്യൻ പൗരത്വം ഉള്ളവരായിരിക്കണം.
  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃതസർവകലാശാലയിൽ നിന്നും സോഷ്യൽ സയൻസിൽ ഇന്റർ ഡിസ്സിപ്ലിനറി അല്ലെങ്കിൽ ഡെവലെപ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നവരോ പൂർത്തീകരിച്ചവരോ അല്ലെങ്കിൽ, മാസ്റ്റർ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ / മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് / എം.എ. സോഷ്യോളജി കോഴ്സ് ചെയ്യുന്നവരോ, പൂർത്തീകരിച്ചവരോ ആയിരിക്കണം. പഠനം പൂർത്തീകരിച്ച് മൂന്ന് വർഷം (36 മാസം) കഴിഞ്ഞവർക്ക് യോഗ്യത ഉണ്ടായിരിക്കുകയില്ല.
  • പ്രസ്തുത യോഗ്യതയുള്ള ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് ഇന്റേൺഷിപ്പിന് മുൻഗണന നൽകുന്നതാണ്. ആയതിലേക്കായി സി.ഡി.എസ് മുഖാന്തരം ഓക്സിലറി ഗ്രൂപ്പ് അംഗമാണെന്ന് തെളിയിക്കുന്ന കത്ത് അതത് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ സാക്ഷ്യപ്പെടുത്തി ഇന്റർവ്യൂ സമയത്ത് ലഭ്യമാക്കേണ്ടതാണ്.
  • സ്ഥാപനങ്ങളിൽ പ്ലേസ്മെന്റ് ലഭിച്ചവർക്ക്, ഇന്റേൺഷിപ്പിന് യോഗ്യത ഉണ്ടായിരിക്കുകയില്ല.
  • ഇന്റേൺഷിപ്പ് പൂർത്തീകരിക്കുന്ന മുറയ്ക്ക്, ആയതിന്റെ റിപ്പോർട്ടും , കൂടാതെ നടത്തിയ പഠനത്തിന്റെ പ്രസേൻറ്റേഷനും നടത്തേണ്ടതാണ്. ഇന്റേൺസ് ലഭ്യമാക്കുന്ന റിപ്പോർട്ട്, പ്രസന്റേഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.
  • ഇന്റേൺഷിപ്പിനായി തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റും സ്റ്റൈപൻറ് ആയി പ്രതിമാസം 8000 രൂപയ്ക്കും അർഹത ഉണ്ടായിരിക്കുന്നതാണ്. ആയത് പ്രസ്തുത ഇന്റേൺഷിപ്പ് പൂർത്തീകരിച്ചു സർട്ടിഫിക്കറ്റ് ലഭ്യമാക്കിയ ശേഷം, ആയതിന്റെ റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക് ലഭ്യമാക്കുന്നതാണ്.
  • ഇന്റേൺഷിപ്പിനായി അപേക്ഷിക്കുന്നതിനുള്ള തീയതി 15-12-2023 വരെ ദീർഘിപ്പിച്ചിരിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക് recruitmentnulm@gmail.com എന്ന ഇ-മെയിലിൽ അല്ലെങ്കിൽ 0471-2554715,16,17 എന്നീ ഫോൺ നമ്പറുകളിൽ അല്ലെങ്കിൽ 9562022031 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്