Talento Connect
-A A A+
19July 2024
രോഗപ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ്
  • ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം , ഇടുക്കി ജില്ല

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് എഫ്.എൻ.എച്ച്. ഡബ്ലിയുൻ്റെ ഭാഗമായി രോഗപ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. 9:30 എ.എമ്മിന് സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി. സനില ഷാജിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജിഷാ ഷാജി ഉദ്ഘാടനം ചെയ്തു. എഫ് എൻ എച്ച് ഡബ്ലിയു ആർ പി ശ്രീമതി പ്രീത  എല്ലാവരെയും സ്വാഗതം ചെയ്യുതു. എഫ് എൻ എച്ച് ഡബ്ലിയു, ജി പി പി,വാർഡ് തല ആർ പി മാർ ,വിജിലന്റെ ഗ്രൂപ്പ് അംഗങ്ങൾ, വയോജനങ്ങൾ, ഉൾപ്പെടെ 58 അംഗങ്ങൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.  

 ആയുർവേദം എന്താണെന്നും കർക്കടമാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഭക്ഷണം ഔഷധമാണെന്നും കർക്കിടക കഞ്ഞിയും പത്തില കറിയും തുടങ്ങിയ ഭക്ഷണ രീതികളെ കുറിച്ചും ഓജസും തേജസ്സോടെ ശാരീരിക ആരോഗ്യം എങ്ങനെ നിലനിർത്താം എന്നും ആയുർവേദ ഡോക്ടർ വിശദീകരിച്ചു. വൈറൽ പനി,ഡെങ്കിപ്പനി , എലിപ്പനി , മഞ്ഞപ്പിത്തം തുടങ്ങിയവ വരാതിരിക്കാനുള്ള മാർഗങ്ങളെപ്പറ്റിയും സ്ത്രീജന്യ രോഗങ്ങളെക്കുറിച്ചും, ജീവിതശൈലി രോഗങ്ങളെ കുറിച്ചും, ഡോക്ടർ വ്യക്തമായി മനസ്സിലാക്കി തന്നു.

 തുടർന്ന് എഫ് എൻ എച്ച് ഡബ്ലിയു എന്നാൽ എന്ത് , അതിൻറെ പ്രാധാന്യം, ആരോഗ്യത്തിന്റെ സംസ്കാരവും സംസ്കാരത്തിൻറെ ആരോഗ്യവും, ശാരീരിക മാനസിക ആരോഗ്യം എങ്ങനെ നിലനിർത്താം , എന്നും ശുചിത്വത്തിന്റെ ആവശ്യകത, യോഗയുടെ പ്രാധാന്യം, വയോജനങ്ങൾക്കിടയിൽ ഉണ്ടാകുന്ന സൂക്ഷ്മ പോഷകങ്ങളുടെ കുറവ് എങ്ങനെ പരിഹരിക്കാം, എന്നിവയെക്കുറിച്ചും കമ്മ്യൂണിറ്റി കൗൺസിലർ ശ്രീമതി ജെസ്സി സണ്ണി എല്ലാവർക്കും വ്യക്തമാക്കി കൊടുത്തു.

 അതിനുശേഷം സ്നേഹിതയെ കുറിച്ചും, സേവനങ്ങളെക്കുറിച്ചും വിജിലൻ്റ് ഗ്രൂപ്പിനെ കുറിച്ചും, സർവീസ് പ്രൊവൈഡർ ശ്രീമതി മായ വി ആ ർ സംസാരിച്ചു.

 തുടർന്ന് ഡോക്ടർ എല്ലാവരെയും പരിശോധിക്കുകയും അവർക്കുള്ള കഷായങ്ങളും, കുഴമ്പുകളും, പകർച്ചവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ മരുന്നുകളും, വീടിനുള്ളിൽ പുകയ്ക്കാനുള്ള (അണുവിമുക്തമാക്കുവാൻ) മരുന്നുകളും നൽകി. ജി പി പി ആർ പി ശ്രീമതി. വിൻസി സെബാസ്റ്റ്യൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. 1: 30 പി ക്യാമ്പ് അവസാനിച്ചു.

12July 2024
Gender Sensitization Training and anti-drug Campaign
  • Govt. Tribal School Kattappana

കുടുംബശ്രീ ജില്ലാമിഷൻ ഇടുക്കി സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിന്റേയും കട്ടപ്പന സി. ഡി. എസ്. ജെൻഡർ റിസോഴ്സ് സെന്ററിന്റേയും നേതൃത്വത്തിൽ കട്ടപ്പന ​ഗവൺമെന്റ് ട്രൈബൽ സ്കൂളിലെ ജെൻഡർ ക്ലബ് അം​ഗങ്ങൾക്ക് 2024 ജൂലൈ 12 വെള്ളിയാഴ്ച 3 മണിക്ക്, ജെൻഡർ സെൻസിറ്റൈസേഷൻ പരിശീലനവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിക്കുന്നു. വനിതാസെല്ലിന്റേയും എക്സൈസ് വകുപ്പിന്റേയും പങ്കാളിത്തം ഉൾപ്പെടുത്തിയാണ് കുടുംബശ്രീ ജെൻഡർ ക്ലബ് അം​ഗങ്ങൾക്കുള്ള പരിശീലനം സംഘടിപ്പിക്കുന്നത്.

27May 2020
ജനകീയ ഹോട്ടൽ കാമാക്ഷി
  • തങ്കമണി

  1. ജനകീയ ഹോട്ടൽ ഉൽഘാടനം. ബഹു. ഇടുക്കി MLA റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു. 
  2.  
  3.  
  4.  
  5. http://Kudumbsharee

2April 2020
കമ്മ്യൂണിറ്റി കിച്ചൻ കട്ടപ്പന
  • കട്ടപ്പന

ഇടുക്കി ജില്ലയിലെ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി കിച്ചൻ. 400ളം  ഭക്ഷണം പൊതികളാണ് ദിവസവും ഇവിടെ നിന്നും കൊടുക്കുന്നത്. 

 

9April 2020
Covid 19 കാലത്തും ഹരിതകർമ സേനയുടെ മികവുറ്റ പ്രവർത്തനങ്ങൾ
  • തൊടുപുഴ

തൊടുപുഴ : Govt നിർദേശം പാലിച്ചുകൊണ്ട്  പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നുകൊണ്ട് covide 19 പ്രതിരോധപ്രവർത്തനത്തിന്റെ  ഭാഗമായ ആലക്കോട്  നിവാസികൾക്ക്‌ ന്യായ വിലക്ക് പച്ചക്കറി കൾ വീടുകളിൽ എത്തിക്കുന്നു. , ആലക്കോട് ഗ്രാമപഞ്ചായത് ഹരിത കർമ  സേനയുടെ നേതൃത്വത്തിലാണ്ഇ പദ്ധതി നടപ്പിലാക്കുന്നത്. ഹരിത കർമസേന തങ്ങളുടെ ലാഭത്തിൽ നിന്നും  സ്വന്തം  വാങ്ങിയ വാഹനത്തിൽ ആണ് വിപണനം  നടത്തുന്നത്. കൂടാതെ ജില്ലയിലെ ആദ്യ ജാനകിയ ഹോട്ടലിന്റെ പ്രവർത്തനവും  ആലക്കോട്  പഞ്ചായത്തിലാണ്. .
 പദ്ധതിയുടെ ഉൽഘാടനം 2 മണിക്ക് 10 വാർഡിൽ വച്ച്  ബഹു ആലക്കോട് ഗ്രാമ പഞ്ചായത്ത്‌  പ്രസിഡന്റ്‌ ശ്രീ ടോമി കാവാലം നിർവഹിച്ചു. . തുടർന്ന് 11, 6, 7, 8, 9 വാർഡ് കളിൽ പച്ചക്കറി വീടുകളിൽ എത്തുന്നു. .ഇതിന് നെത്ര്വത്വം നൽകുന്ന MBA ബിരുദധാരിയായ മെമ്പർ സെക്രട്ടറി  ശ്രീ അജീഷ്  പ്രത്യേക   അഭിനന്ദനം അർഹിക്കുന്നതായി  ജനകിയ ഹോട്ടൽ monitoring ചുമതല ഉള്ള അസിസ്റ്റന്റ് ജില്ലാ മിഷൻ coordinator ഷാജിമോൻ   P A   അറിയിച്ചു.പദ്ധതിയുടെ കൂടുതൽ വിവരങ്ങൾക്കായി ബന്തപെടേണ്ടത് വിജയമ്മ സോമൻ (പ്രസിഡന്റ്‌ ഹരിത കർമ സേന )

 

29February 2020
കുടുംബശ്രീ പലിശ സബ്‌സിഡി വിതരണോദ്ഘാടനം മന്ത്രി എം. എം മണി നിര്‍വ്വഹിച്ചു
  • ചെറുത്തുതോണി

ജില്ലയില്‍ റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍.കെ.എല്‍.എസ്) പദ്ധതി പ്രകാരം  *പ്രളയ ബാധിതരായ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക്  അനുവദിച്ച* പലിശ സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി  എം. എം മണി നിര്‍വ്വഹിച്ചു. കേരളത്തില്‍ കുടുംബശ്രീയിലൂടെ സ്ത്രീ ശാക്തീകരണവും സ്ത്രീകളെ സ്വയംപര്യാപ്തരും, കര്‍മനിരതരുമാക്കി മാറ്റുവാന്‍ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീക്ക് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും സേവന-വിപണന രംഗത്തും  വലിയ സംഭവനകള്‍ നല്‍കാന്‍ സാധിക്കും.  സ്ത്രീകള്‍ കൂടുതല്‍ ശക്തരായി മാറണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്നും അത്തരം പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.   
പദ്ധതി പ്രകാരം ജില്ലയിലെ  578 അയല്‍ക്കൂട്ടങ്ങളിലായി 1047 അംഗങ്ങള്‍ക്ക് ലഭ്യമാക്കിയ പത്തു കോടി പതിമൂന്നു ലക്ഷത്തി അറുപത്തേഴായിരത്തി അറുന്നൂറ്റമ്പത് (10,13,67,650) രൂപ വായ്പയുടെ ആദ്യ ഗഡു പലിശസബ്‌സിഡിയായി  70 ലക്ഷം രൂപയാണ് അനുവദിച്ചത്. ആദ്യഘട്ട സബ്‌സിഡി തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റിനും പൊട്ടന്‍കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈലജ സുരേന്ദ്രനും നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം എന്ന ക്യാംപെയ്‌ന്റെ പ്രചരണത്തിനായി നിര്‍മിച്ച പോസ്റ്റര്‍, മന്ത്രി ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന് നല്‍കി പ്രകാശനം ചെയ്തു.  

പ്രളയക്കെടുതിയില്‍ നഷ്ടമായ വീട്ടുപകരണങ്ങളും ഉപജീവന മാര്‍ഗങ്ങളും വീണ്ടെടുക്കുന്നതിന് പ്രളയ ബാധിത  അയല്‍ക്കൂട്ട അംഗങ്ങളായ വനിതകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സഹായ പദ്ധതിയാണ് റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം. ഒരു കുടുംബശ്രീ അംഗത്തിന് ഒരു ലക്ഷം രൂപവരെയാണ് പദ്ധതി പ്രകാരം പലിശ രഹിത വായ്പ നല്‍കിയത്. പരമാവധി നാല് വര്‍ഷത്തേക്കാണ് 9 ശതമാനം പലിശയ്ക്ക് നല്‍കുന്നത്.  അയല്‍ക്കൂട്ടങ്ങള്‍ ബാങ്കില്‍ തിരിച്ചടയ്ക്കുന്ന  പലിശത്തുകയാണ് സബ്‌സിഡിയായി ഓരോ വര്‍ഷവും തിരികെ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്നത്. അയല്‍ക്കൂട്ടങ്ങളുടെ  ജനുവരിവരെയുള്ള തിരിച്ചടവ് അടിസ്ഥാനമാക്കി, തിരിച്ചടവ് കൃത്യമാണെങ്കില്‍ അയല്‍ക്കൂട്ടങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിലേയ്ക്കും വായ്പ തിരിച്ചടവില്‍ മുടക്കം വന്നിട്ടുള്ള സാഹചര്യത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അക്കൗണ്ടിലേയ്ക്കും ആയിരിക്കും  പലിശ സബ്‌സിഡി തുക അനുവദിക്കുന്നത്. ഓണ്‍ലൈന്‍ ട്രാന്‍ഫര്‍ സംവിധാനം സാധ്യമായിട്ടുള്ള ബാങ്കുകളില്‍ അക്കൗണ്ടുകളിലേയ്ക്ക് നേരിട്ടും മറ്റ് ബാങ്കുകളില്‍ ബാങ്ക് മേനേജര്‍/ സെക്രട്ടറി വഴിയുമാണ് തുക വിതരണം ചെയ്യുന്നത്. 

ചെറുതോണി കരാര്‍ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അജേഷ് റ്റിജി  അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്തംഗം ലിസമ്മസാജന്‍, കെഎസ്ആര്‍ടി സി ഡയറക്ടർ ബോര്‍ഡ് അംഗം സി.വി വര്‍ഗ്ഗീസ്, തങ്കമണി സര്‍വീസ് ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റിന്‍, പൊട്ടന്‍കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷൈലജ സുരേന്ദ്രന്‍, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ ബിനു രാധാകൃഷ്ണൻ, ഷാജിമോൻ പിഎ, ജോസ് സ്റ്റീഫൻ  കുടുംബശ്രീ ജില്ലാമിഷന്‍ ഉദ്യഗസ്ഥരും അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു

29February 2020
പ്രളയ ബാധിത കുടുംബശ്രീ അയല്ക്കൂട്ടങ്ങളക്ക് പലിശ സബ്‌സിഡി വിതരണോദ്ഘാടനം - ഫെബ്രുവരി 29 ന് മന്ത്രി എം. എം മണി നിരവ്വഹിക്കും
  • ചെറുതോണി

ജില്ലയില്‍ ആര്‍.കെ.എല്‍.എസ് പദ്ധതി പ്രകാരം 578 അയല്‍ക്കൂട്ടങ്ങളിലായി 1047 അംഗങ്ങള്‍ക്ക് ലഭ്യമാക്കിയ ഒരു കോടി പതിനാല് ലക്ഷം രൂപ വായ്പയുടെ ആദ്യ ഗഡു പലിശസബ്‌സിഡിയായി  70 ലക്ഷം രൂപ അനുവദിച്ചു. ഫെബ്രുവരി 29 ന് ചെറുതോണി കരാര്‍ ഭവനില്‍ വൈദ്യുതി വകുപ്പ് മന്ത്രി  എം. എം മണി സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കും.
പരമാവധി നാല് വര്‍ഷമാണ് 9 ശതമാനം പലിശയ്ക്കുനല്‍കുന്ന  ആര്‍.കെ.എല്‍.എസ് വായ്പാ പദ്ധതിയുടെ കാലാവധി. അയല്‍ക്കൂട്ടങ്ങള്‍ ബാങ്കില്‍ തിരിച്ചടയ്ക്കുന്ന മാസത്തവണയില്‍ ഉള്‍പ്പെട്ടിട്ടുള്ള  വര്‍ഷത്തെ പലിശത്തുകയാണ് സബ്‌സിഡിയായി ഓരോ വര്‍ഷവും തിരികെ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്നത്. അയല്‍ക്കൂട്ടങ്ങളുടെ  ജനുവരിവരെയുള്ള തിരിച്ചടവ് അടിസ്ഥാനമാക്കി, തിരിച്ചടവ് കൃത്യമാണെങ്കില്‍ അയല്‍ക്കൂട്ടങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിലേയ്ക്കും വായ്പ തിരിച്ചടവില്‍ മുടക്കം വന്നിട്ടുള്ള സാഹചര്യത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ വായ്പാ അക്കൗണ്ടിലേയ്ക്കും ആയിരിക്കും ഇപ്പോള്‍ പലിശ സബ്‌സിഡി തുക അനുവദിക്കുന്നത്. ഓണ്‍ ലൈന്‍ ട്രാന്‍ഫര്‍ സംവിധാനം സാധ്യമായിട്ടുള്ള ബാങ്കുകളില്‍ അക്കൗണ്ട്കളിലേയ്ക്ക് നേരിട്ടും മറ്റ് ബാങ്ക്കളില്‍ ബാങ്ക് മേനേജര്‍/ സെക്രട്ടറി വഴിയും തുക വിതരണം ചെയ്യും.
പ്രളയക്കെടുതിയില്‍ നഷ്ടമായ വീട്ടുപകരണങ്ങളും ഉപജീവന മാര്‍ഗങ്ങളും വീണ്ടെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗങ്ങളായ വനിതകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത സഹായ പദ്ധതിയാണ് റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം . ഒരു കുടുംബശ്രീ അംഗത്തിന് ഒരു ലക്ഷം രൂപവരെ പലിശ രഹിത വായ്പ ലഭിക്കും.

3January 2020
കാർഷിക മേളയിൽ രുചി വൈവിദ്യകളുമായി കുടുംബശ്രീ
  • തൊടുപുഴ

 ഇടുക്കി :കാന്താരി ചിക്കൻ റോസ്റ്റ്,  സരസമ്മ വച്ച ബീഫും കുഴമ്പും, കരിംജീരക കോഴി   വിവിധയിനം പായസങ്ങൾ വൈവിധ്യങ്ങൾ കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്നതാണ് കാർഷിക  മേളയിലെ കുടുംബശ്രീയുടെ ഫുഡ് കോർട്ട് .
 പല  തരങ്ങളിലുള്ള രുചിയർന്ന  ഭക്ഷ്യവിഭവങ്ങൾ കൊണ്ട് തന്നെ    വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റി ഇരിക്കുകയാണ് കുടുംബശ്രീയെ ഈ സ്റ്റാളുകൾ.   തനി നാടൻ  ഭക്ഷണങ്ങളായ, കഞ്ഞിയും, കപ്പയും,  അതോടൊപ്പം മലബാർ സ്പെഷ്യൽ ആയ, ദം ബിരിയാണി, ചട്ടിപ്പത്തിരി, മുട്ട കബാബ്  മുട്ടപ്പത്തിരി  എന്നിവയും ഇവിടെ നിന്നു കഴിക്കാം .
 പുട്ടിന്റെ  വൈവിധ്യങ്ങൾ തീർത്താണ് ഇടുക്കിയുടെ ഫുഡ് കോർട്ട് ചിക്കൻ പുട്ട് റാഗി പുട്ട് ചെമ്മീൻ പുട്ട് എന്നിങ്ങനെ വിവിധയിനം രുചിക്കൂട്ടുകൾ ഒപ്പം കപ്പ ബിരിയാണി, പിടി കോഴി, കാന്താരി ചിക്കൻ റോസ്റ്റ്, കരി ജീരക കോഴി എന്നിവയും ഈ സ്റ്റാളുകളിൽ നിന്നും കുടുംബത്തോടൊപ്പം പോക്കറ്റിൽ ഒതുങ്ങിയ ബഡ്ജറ്റിൽ രുചിച്ച് അറിയുവാൻ സാധിക്കും.
 കോഴിക്കോടിന്റെ രുചി അറിയുവാൻ രണ്ട് സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. മലബാർ ദം ബിരിയാണി, കുഞ്ഞി തലയണയും, ചിക്കൻ ചീറിപ്പാഞ്ഞ്തും, ബീഫ് അലാ കുലയും  കഴിക്കുവാൻ വൻതിരക്കാണ് ഇവിടെയും, അതോടൊപ്പം പേരു കൊണ്ട് തന്നെ വ്യത്യസ്തമായ ഈർക്കിലി കോഴി, പുയ്യാപ്ല കോഴി, ജീരക കോഴി, ബട്ടൂര, കായപോള, എന്നിവയും ഇവിടെനിന്ന് രുചിച്ച് അറിയുവാൻ സാധിക്കുന്നു.
 തനി നാടൻ ഭക്ഷണമായ കഞ്ഞി,  കപ്പ, തട്ടിൽകുട്ടി ദോശ, ചപ്പാത്തി, എന്നിവ തൊടുപുഴയുടെ ഫുഡ് സ്റ്റാളിൽ പാകം  ചെയ്യുന്നു.. പായസത്തിനു ജ്യൂസ്‌നുമായി പ്രത്യേകം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ വിവിധ ഇനം  ലഘുഭക്ഷണ സ്റ്റാളുകളും പ്രവർത്തിക്കുന്നു. ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ വൻ ജനത്തിരക്കാണ് കുടുംബശ്രീയുടെ ഈ സ്റ്റാളുകളിൽ അനുഭവപ്പെടുന്നത്.

21December 2019
സരസിന്റെ മികവിൽ ഇടുക്കിയും
  • കണ്ണൂർ

കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന സരസ്‌ 2019 2 -) ദിവസം. ഇടുക്കിയിൽ നിന്നും വിവിധ ഉത്പന്നങ്ങളുമായി ജില്ലാമിഷൻ. 

 

20December 2019
ദേശീയ സരസ്‌ മേള 2019
  • കണ്ണൂർ

http://Www.kudumbashree.com

കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ മിഷൻ സരസ്‌  മേള 2019

2December 2019
സമഗ്ര ആശുപത്രി ദുരന്ത ലഘൂകരണ പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കമായി
  • അടിമാലി


ഇടുക്കി :സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യു.എൻ.ഡി.പി യുടെ  സഹകരണത്തോടെ  കേരളത്തിലെ പതിനാല് സർക്കാർ ആശുപത്രികളിൽ നടത്തുന്ന ആശുപത്രി ദുരന്ത ലഘൂകരണ പരിശീലനത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ആശുപത്രിയിൽ 2019 Dec 2ന് ആശുപത്രി ജീവനക്കാർക്ക് പരിശീലനം നൽകി.
ജില്ലാ ആശുപത്രിയിലെ  മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേഷൻ, നഴ്സിംഗ് എന്നീ വിഭാഗങ്ങളിലെ 50  ജീവനകാർക്കാണ് പരിശീലനം നല്കിയത്. പരിശീലനത്തിന്റെ ഭാഗമായി ആശുപത്രിയുടെ ദുരന്ത ലഘൂകരണ ആസൂത്രണ രേഖ തയ്യാറാക്കൽ. മാപ്പിംഗ്, വിദഗ്ദ പരിശീലനം
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയോ ഹസാർഡ്സ് എന്ന സ്ഥാപനമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ഡോ. ആഷ  സൂപ്രണ്ട് ജില്ലാ ആശുപത്രി; ഡോ.  ജോബിൻ എന്നിവർ സംസാരിച്ചു. 
പരിശീലനത്തിനു ജിയോ ഹസാർഡ്‌സിന്റെ   ഡോ. പ്രണവ് സേതി എന്നിവർ നേതൃത്വം നൽകി.   യു.എൻ.ഡി.പി  ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ അബ്ദുൽ നൂർ, ഹസാർഡ് അനലിസ്റ്റ് ശ്രീ അജിൻ എന്നിവർ പങ്കെടുത്തു.

25November 2019
സമൃദ്ധി ജെ എൽ ജി ക്യാമ്പയിൽ സി ഡി എസ്‌ തല ഉൽഘാടനം
  • Pottankadu

സമൃദ്ധി ജെ. എൽ. ജി ക്യാമ്പയിന്റെ ബൈസൺവാലി സി.ഡി. എസ് തല ഉദ്ഘാടനം ബഹു : വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. M. M മണി അവർകൾ നിർവഹിച്ചു. പുതിയ ജെ. എൽ. ജി കളുടെ രൂപികരണം പഴയ ജെ. എൽ. ജി കളുടെ ശാക്തികരണം തരിശ് ആയ സ്ഥലങ്ങൾ കൃഷിയോഗ്യമാക്കുക എന്നിവയാണ് ടീ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഉത്ഘാടന സമ്മേളനത്തിൽ ബൈസൺവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  ശ്രീമതി.മേഴ്‌സി തോമസ്അധ്യക്ഷത വഹിച്ചു. സി.ഡി. എസ് ചെയർപേഴ്‌സൻ  ശ്രീമതി. ബിന്ദു സജി സ്വാഗതം ആശംസിച്ചു. പ്രസിഡന്റിന്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം ബഹു : വൈദ്യുതി മന്ത്രി  M.M മണി  ഉത്ഘാടന കർമം നിർവഹിച്ചു. തുടർന്ന്  ജില്ലാ മിഷൻ കോർഡിനേറ്റർ  T. G അജേഷ്  പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക്‌,  ഗ്രാമപഞ്ചായത്ത് മെമ്പർമാർ,  DPM കുമാരി. ശ്രീപ്രിയ , SCB ബാങ്ക് പ്രസിഡന്റ് ശ്രീമതി.ഷൈലജ സുരേന്ദ്രൻ‌, SBI ബാങ്ക് മാനേജർ ശ്രീ.അനീഷ് ഉത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ചു.  ശേഷം സി.ഡി.എസിൽ ജിയോ ടാഗ് ചെയ്ത 150 ജെ. എൽ. ജി ഗ്രൂപ്പുകൾക്ക് സൗജന്യ  പച്ചക്കറി തൈ വിതരണം നടത്തി. സിഡി.എസ് മെമ്പർ ശ്രീമതി.സുനോയ്  ഷാജി നന്ദി പറഞ്ഞു.

1July 2019
ME MEET
  • COMMUNITY HALL PANNIMATTAM

ME MEET AT VELLIYAMATTAM CDS

12June 2019
SVEP Block Resource Centre (BRC) Inauguration
  • Block Resource Centre, Idukki

Block Resource Centre (BRC) , a centre through which all the support  under SVEP Project is provided to the entrepreneurs. Services includingTraining, Viability report, Business Plan Preaparation, Performance tracking of enterprises etc.

BRC will  inaugurated by Respected District Collector Sri. Dineshan H, Idukki.

29January 2019
Nagarashree Ulsavam
  • Co Operative Bank Auditorium