എന്റെ ഹോട്ടല്‍
Date 6July 2018
New Initiatives

എന്റെ ഹോട്ടല്‍' പ്രവര്‍ത്തനമാരംഭിച്ചു

 

മലപ്പുറം നഗരസഭയുടെ 'എന്റെ ഹോട്ടല്‍' പി ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ ചെലവില്‍ നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്. മലപ്പുറം ബസ് സ്റ്റാന്‍ഡിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുക. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല.

പ്രാതല്‍, ഉച്ചഭക്ഷണം, വൈകീട്ട് ചായ എന്നിവ ഹോട്ടലിലുണ്ടാവും. ഇഡ്ലി, സാമ്പാര്‍, ചട്നി, ചായ എന്നിവ അടങ്ങിയ പ്രാതലിന് 30 രൂപയും ഉച്ചയൂണിന് 35 രൂപയുമാണ് വില. ചായയും കടിയും 15 രൂപയ്ക്ക് ലഭിക്കും. ഹോട്ടലിനായി അഞ്ച് ലക്ഷം രൂപയുടെ അടുക്കള സാമഗ്രികള്‍ നഗരസഭ നല്‍കിയിട്ടുണ്ട്.

പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്സ്ന്‍ സിഎച്ച് ജമീല അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പിഎ സലീം, മറിയുമ്മ ശരീഫ്, റജീന ഹുസൈന്‍, നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ ഫസീന കുഞ്ഞിമുഹമ്മദ്, സിഡിഎസ് പ്രസിഡന്റുമാരായ പിടി ജമീല, ഖദീജ തുടങ്ങിയവര്‍ പങ്കെടുത്തു.

Swathchatha Excellence National Awards- Thamarakkuzhi and Moonnampadi ALF of Malappuram Municipality got awards
Date 5April 2018
New Initiatives

 

National Level Swatchatha excellence awards received by Thamarakkuzhi and Moonnampadi ADS

തിരുവനന്തപുരം: ശുചിത്വമേഖലയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നഗര ഉപജീവന മിഷന്‍ ഏര്‍പ്പെടുത്തിയ സ്വച്ഛത എക്സലന്‍സ് ദേശീയ അവാര്‍ഡ് കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയിയില്‍ നിന്നും കുടുംബശ്രീ നഗരസഭാ എ.ഡി.എസുകളുടെ പ്രസിഡന്‍റമാരും സെക്രട്ടറിമാരും  ചേര്‍ന്ന് സ്വീകയാണ് ദേശീയ അവാര്‍ഡ്. പബ്ളിക് ടോയ്ലെറ്റുകളുടെ നിര്‍മാണം, പ്ളാസ്റ്റിക് മാലിന്യത്തിന്‍റെ പുനരുപയോഗം, ജലസ്രോതസുകളുടെ ശുദ്ധീകരണം, പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനായി വെക്ടര്‍ കണ്‍ട്രോള്‍ പ്രോഗ്രാം, മഴക്കാല പൂര്‍വ ശുചീകരണം എന്നിങ്ങനെ ശുചിത്വവും പരിസ്ഥിതിയും ആരോഗ്യവും സംരക്ഷിക്കുന്നതിനായി നഗരസഭാ വാര്‍ഡുതലത്തില്‍ കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ  അംഗീകാരം ലഭിച്ചത്. എ.ഡി.എസ് പ്രതിനിധികള്‍ക്കൊപ്പം അതത് സിറ്റി മിഷന്‍ മാനേജ്മെന്‍റ് യൂണിറ്റിലെ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
 
   കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഹരിത.വി.കുമാര്‍, അര്‍ബന്‍ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റിയാണ് കേരളത്തിലെ വിവിധ നഗരസഭകളില്‍ നിന്നും ലഭിച്ച ഇരുനൂറ്റി ആറ് അപേക്ഷകളില്‍ നിന്നും ഇരുപത്തിയൊന്ന് എന്‍ട്രികള്‍  തിരഞ്ഞെടുത്ത് ഡല്‍ഹിയിലെ ഭവന നഗരകാര്യ മന്ത്രാലയത്തിലേക്ക് അവാര്‍ഡ് നിര്‍ണയത്തിനായി അയച്ചത്. തുടര്‍ന്ന് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിദഗ്ധര്‍ അവാര്‍ഡിനായി നിര്‍ദേശിക്കപ്പെട്ട ഇരുപത്തിയൊന്ന് എ.ഡി.എസുകളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഭവന നഗരകാര്യ മന്ത്രാലയത്തിന്‍റെ ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച കേരളത്തില്‍ നിന്നുളള എ.ഡി.എസുകളെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.   

Street vendors SHG- Mythri
Date 21July 2018
New Initiatives

Street vendors SHG- Mythri- declaration meeting organised at Cigi Training centre malappuram. This is the first initiation in kerala to enrich microfinance activities among street vendors. Municipal Chairperson C.H Jameela teacher inaugurated the function.