വടകര നഗരസഭ വഴിയോരകച്ചവടം ഡിജിറ്റൽ ആക്കുന്നു.
വടകര നഗരസഭ വഴിയോരകച്ചവടം ഡിജിറ്റൽ ആക്കുന്നു.
വഴിയോര കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ ഇനി മുതൽ ഡിജിറ്റൽ ആയി പണമിടപാട് നടത്താം. ഇതിനായുള്ള ക്യു ആർ കോഡ്, സ്കാനിങ് സംവിധാനം നഗരസഭ ഒരുക്കി നൽകി.
ക്യൂ ആർ കോഡ് വിതരണോദ്ഘാടനം നഗരസഭ അദ്ധ്യക്ഷ ശ്രീമതി.കെ.പി ബിന്ദു നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ.സജീവ് കുമാർ, നഗരസഭാ സെക്രട്ടറി , ഹെൽത്ത് സൂപ്പർ വൈസർ, കുടുംബശ്രീ പ്രതിനിധികൾ NULM ജീവനക്കാർ എന്നിവർ പങ്കെടുത്തു