കവിത നിറയുന്ന 'അനിക ഗാർമെന്റ്സ്'
Updated On 2024-04-12
"എൻ മനതാരിൽ നിൻ ആദ്യാക്ഷരങ്ങൾ
ചെമ്പകമൊട്ടായ് വിരിഞ്ഞിരുന്നു
ആരിലും സൗരഭ്യമായി നിറയെ
അക്ഷരമാല തന്നക്ഷരങ്ങൾ പൂക്കളം
പോലൊരു വൃത്തമായി"
ദീപാകുമാർ എന്ന കുടുംബശ്രീ വനിതയുടെ 'കൺമണി നിനക്കായി' എന്ന കവിതാസമാഹാരത്തിലെ അക്ഷരം എന്ന കവിത ഇങ്ങനെയാണ്. തന്റെ മനസിൽ വിരിഞ്ഞ ചെമ്പകമൊട്ടാകുന്ന അക്ഷരക്കൂട്ടങ്ങളെ ഒരു പൂക്കളം തന്നെയാക്കി മാറ്റാൻ അവർക്ക് കൂട്ടായത് എന്നും തുണയായ കുടുംബശ്രീയായിരുന്നു.
തുടർന്ന് വായിക്കുക
കഷ്ടതകളിൽ നിന്നു കര കയറ്റിയ ആയിഷാ ട്രാവൽ എജൻസി
Updated On 2024-03-27
ടൂറിസ്റ്റുകൾക്ക് യാത്രകൾക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുന്ന ഒരു ട്രാവൽ ഏജൻസി ആരംഭിക്കുക എന്ന ആശയം ഹാജറബിക്കുണ്ടായത് അപ്രതീക്ഷിതമായിരുന്നില്ല. ട്രാവൽ ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഭർത്താവിൽ നിന്നും പ്രചോദനവും പ്രോത്സാഹനവും ഉൾക്കൊണ്ടാണ് ഹാജറബി ആ രംഗത്തേക്ക് കടന്നു വരുന്നത്...
തുടർന്ന് വായിക്കുക
ബാലാതുരുത്തിയിലെ വൈറ്റ് സ്റ്റാർ ഹോം സ്റ്റേ
Updated On 2024-03-25
ചാലിയാർ പുഴയുടെ തീരങ്ങളിൽ തിങ്ങി നിറഞ്ഞ കണ്ടൽക്കാടുകൾ പച്ചവിരിച്ചു നിൽക്കുന്ന കൊച്ചു കൊച്ചു തുരുത്തുകൾ നിറഞ്ഞ അതിമനോഹരമായ തീരദേശ ഗ്രാമമാണ് കടലുണ്ടി. ഇവിടെ നാലാം വാർഡിലെ ബാലാതുരുത്തിയിൽ ചെന്നാൽ വൈറ്റ് സ്റ്റാർ ഹോം സ്റ്റേ എന്ന കുടുംബശ്രീ സംരംഭം കാണാം. ഷീജ എന്ന കുടുംബശ്രീ വനിതയാണ്...
തുടർന്ന് വായിക്കുക
ആഘോഷങ്ങളിൽ താരമായി 'ദിയ കേക്ക്സ്'
Updated On 2024-03-23
പിറന്നാൾ, കല്യാണ നിശ്ചയം, വിവാഹം തുടങ്ങി എല്ലാവിധ ആഘോഷങ്ങൾക്കും മലയാളികൾക്ക് ഇന്ന് മധുരം നിർബന്ധമാണ്. പാചകത്തിൽ ഏറെ തൽപ്പരയായ ഫൗസിയ തന്റെ ജീവിതമാർഗം കണ്ടെത്തിയതും മധുരത്തിന്റെ വഴികളിൽ തന്നെ.
തുടർന്ന് വായിക്കുക
തുന്നിയൊരുക്കുന്നു നിറമുള്ള ജീവിതം
Updated On 2024-03-20
നിറമുളള തുണികൾ കൃത്യമായി വെട്ടിയെടുത്ത് മനോഹരമായ വസ്ത്രങ്ങൾ തുന്നിയൊരുക്കുന്നതു പോലെയാണ് മഞ്ജുഷയുടെ ജീവിതം. 'ഗീതാഞ്ജലി' എന്ന ടെയ്ലറിങ്ങ് യൂണിറ്റ് തുടങ്ങിയതിലൂടെ ജീവിതത്തിനു ലഭിച്ച പച്ചപ്പിൽ സന്തോഷിക്കുകയാണ് ഈ വീട്ടമ്മ...
തുടർന്ന് വായിക്കുക
'കെൻസി'ന്റെ സ്നേഹമാധുര്യം
Updated On 2024-03-19
സ്വന്തം ഇച്ഛാശക്തിയിൽ വിശ്വാസമർപ്പിച്ചു കൊണ്ട് ബസിലിക്ക എന്ന കുടുംബശ്രീ വനിത തുടങ്ങിയ സംരംഭമാണ് "കെൻസ്' ബേക്കറി. നല്ലൊരു ഫാഷൻ ഡിസൈനർ ആയിരുന്നെങ്കിലും ഒരു ബേക്കർ ആകണമെന്ന മോഹം കുടുംബശ്രീയുടെ പിന്തുണയോടെ സാധ്യമാക്കുകയായിരുന്നു...
തുടർന്ന് വായിക്കുക
കൊറോണ സമ്മാനിച്ച മധുര വിജയം
Updated On 2024-03-13
ലോകമെമ്പാടും കൊറോണയുടെ ആഘാതത്തിൽ ഉലഞ്ഞ അവസരത്തിൽ മികച്ചൊരു സംരംഭത്തിന്റെ ഉടമയായി തീർന്ന കഥയാണ് പാലക്കാട് ജില്ലയിൽ തൃത്താല പഞ്ചായത്തിലെ ഷാജിദയ്ക്ക് പറയാനുള്ളത്. പഞ്ചായത്തിൽ തന്നെ ഒരു മികച്ച ബേക്കറാണ് ഈ വനിത. മൂന്നു വർഷം മുമ്പ്...
തുടർന്ന് വായിക്കുക
പുനർജ്ജനി നൽകുന്ന ആത്മാഭിമാനം
Updated On 2024-03-12
തൃശൂർ ജില്ലയിലെ നീണ്ടൂർ വെളളറക്കാട്ട് പ്രവർത്തിക്കുന്ന പുനർജ്ജനി ജനസേവന കേന്ദ്രത്തിലെത്തിയാൽ ചിരിക്കുന്ന മുഖവുമായി നമ്മെ സ്വീകരിക്കുന്ന ഒരാളുണ്ട്...
തുടർന്ന് വായിക്കുക
സ്മാർട്ടായി ഒരു സംരംഭം
Updated On 2024-03-04
സ്ത്രീകൾക്ക് സ്വന്തമായി വരുമാനം വേണമെന്ന ചിന്താഗതിയുള്ള വനിതയാണ് മലപ്പുറം ജില്ലയിലെ വളളിക്കുന്ന് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ താമസിക്കുന്ന ബുഷറ അബ്ദുൾ സലാം.
തുടർന്ന് വായിക്കുക
നൻമ നൽകുന്ന സന്തോഷം
Updated On 2024-03-02
വീട്ടിലേക്കാവശ്യമായ പച്ചക്കറികൾക്കായാലും പലചരക്ക് സാധനങ്ങൾക്കായാലും ചെമ്മാട് സി.കെ.നഗർ നിവാസികൾ ഓടിയെത്തുന്നത് നൻമ സ്റ്റോറിലേക്കാണ്. അവിടെ അടുക്കളയിലേക്കാവശ്യമായ എന്തും...
തുടർന്ന് വായിക്കുക